Right to Information  Ethics Pact  Grievance Redressal
English Version | Download Font
 
You are here   à´‰à´¤àµà´¤à´°à´µà´¾à´¦à´¿à´¤àµà´¤à´‚   à´¸àµà´°à´•àµà´·à´¿à´¤à´¤àµà´µà´‚ (ഭദ്രത)   
സുരക്ഷിതത്വം (ഭദ്രത)
 


തൊഴിലധിഷ്ഠിത ആരോഗ്യസുരക്ഷാനയം(OH& S)

തൊഴിലാളികളുടെയും മറ്റുള്ളവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്‌.ആത്മാര്‍ത്ഥതയും കര്‍മ്മ പദ്ധതിയും,സംഗമിക്കുന്ന തൊഴിലധിഷ്ഠിത ആരോഗ്യസുരക്ഷാനയത്തിലൂടെ താഴെ പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു.

i) ഞങ്ങള്‍ക്ക്‌ ബാധകമായ ആരോഗ്യസുരക്ഷാ അടിയന്തിര നിയമങ്ങള്‍, നിയന്ത്രണങ്ങള്‍ മറ്റ്‌ കാര്യങ്ങള്‍ എന്നിവയോട്‌‌ പൊരുത്തപ്പെടല്‍
ii) OH&S പ്രവര്‍ത്തനങ്ങളുടെ നിരന്തരമായ മെച്ചപ്പെടല്‍
iii)OH&S നിര്‍വ്വഹണരീതിയുടെ ഫലപ്രദമായ നടത്തിപ്പിനും വികാസത്തിനുമായി അനുയോജ്യ ഘടകങ്ങള്‍ ഒരുക്കിക്കൊടുക്കല്‍
ISO 18001 നയരേഖകളും ഞങ്ങള്‍ സസൂക്ഷ്‌മം പാലിക്കുന്നു,

അടിയന്തിര ഘട്ടങ്ങളെ തരണം ചെയ്യുന്നതിനുള്ള പരിശീലനങ്ങള്‍
ക്ലോറിന്‍ ലീക്കുണ്ടായാല്‍ രക്ഷപ്പെട്ടു പുറത്തു വരേണ്ടതെങ്ങനെയെന്ന്‌‌ ബോധ്യപ്പെടുത്തുന്നതിനായി ജനു.24 2008 ന്‌ ഒരു അയഥാര്‍ത്ഥ അടിയന്തര സാഹചര്യം ഒരുക്കുകയുണ്ടായി.

ദേശീയസുരക്ഷാവാരം 
               2008 മാര്‍ച്ച്‌ 4 മുതല്‍ സുരക്ഷാവാരം ആചരിച്ചു . à´šàµ†à´¯à´°àµ‍മാനും à´Žà´‚.à´¡à´¿.യുമായ ശ്രീ.A.K ലൂക്ക്‌ ,മാര്‍ച്ച്‌‌ 4ന്‌ സുരക്ഷാ പതാക ഉയര്‍ത്തി .ക്ലോറിന്‍ ടനറിന്റെ ചോര്‍ച്ച നിര്‍ത്തല്‍ O2മാസ്‌‌ക്കുകള്‍ ധരിക്കല്‍ ,അഗ്നിശമനോപകരണങ്ങള്‍ ഉപയോഗിക്കല്‍ തുടങ്ങിയ വിവിധ സുരക്ഷാ മാര്‍ഗങ്ങള്‍ അടിയന്തിരഘട്ടം തരണം ചെയ്യുന്നതിനുള്ള ഡ്രില്ലിലുടെ പരിചയപ്പെട്ടു.പ്രശ്‌നോത്തരിയും മുദ്രാവാക്യ മത്സരവും സംഘടിപ്പിച്ചു അനുബന്ധമായി സംഘടിപ്പിച്ച നേത്രപരിശോധനാ ക്യാമ്പില്‍ തിരുനെല്‍വേലിയിലെ അരവിന്ദ്‌ നേത്രാശുപത്രിയിലെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സംഘവും 320-ഓളം ജീവനക്കാരെ പരിശോധിച്ചു. മത്സരങ്ങളിലും ഇതര പ്രവര്‍ത്തനങ്ങളിലും എല്ലാ ജീവനക്കാരും ശുഷ്‌ക്കാന്തിയോടെ പങ്കെടുക്കുകയുണ്ടായി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അവാര്‍ഡുകള്‍ വിതരണം ചെയ്‌‌തു .

ദേശീയ സുരക്ഷാദിന മത്സരങ്ങള്‍
             ജീവനക്കാരുടെ സജീവ പങ്കാളിത്തത്തോടെ 32-à´‚ ദേശീയസുരക്ഷാദിനം ആഘോഷിച്ചു ശ്രീ.CPM ഹരിലാല്‍ (അനലിസ്‌റ്റ്‌‌) പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനവും ശ്രീ.TC രമേശന്‍ (ഡെ.മാനേജര്‍ IBO) കാര്‍ട്ടൂണ്‍ രചനയില്‍ രണ്ടാം സ്ഥാ  നവും നേടി

ഖനി സുരക്ഷാവാരം
              കേരളാ-തമിഴ്‌നാട്‌ ഖനി സുരക്ഷാസംഘടനയുടെ നേതൃത്വത്തില്‍ വിവിധ തൊഴിലധി‌ഷ്‌à´  വ്യവസായങ്ങളില്‍ ഫെബ്രു.18 മുതല്‍ 24 വരെ ഖനിസുരക്ഷാവാരം ആചരിച്ചു. 

           തൊഴിലാളികള്‍ക്കിടയിലും പൊതു ജനങ്ങള്‍ക്കിടയിലും സുരക്ഷാ അവബോധം വര്‍ദ്ധിപ്പിക്കല്‍ ആരോഗ്യപരമായി ഉന്നതനിലവാരമുള്ള പ്രവര്‍ത്തന രീതികള്‍ വികസിപ്പിച്ചെടുക്കല്‍ എന്നീ രണ്ടു പ്രധാന ലക്ഷ്യങ്ങളാണ്‌ വാരാചരണത്തിനുണ്ടായിരുന്നത്‌. ഖനി സന്ദര്‍ശനം,സുരക്ഷാമാര്‍ഗഗങ്ങള്‍ പരിശോധിക്കല്‍ ആകര്‍à´·à´• മത്സരങ്ങള്‍ എന്നിവയില്‍ MS യൂണിറ്റ്‌ ഒന്നാം സ്ഥാനം നേടി വ്യക്തിഗതമത്സരങ്ങളിലും KMML 7 അവാര്‍ഡുകള്‍ സ്വന്തമാക്കി.

          ഹോട്ടല്‍ നിളാപാലസില്‍വെച്ചു ഫെബ്രു:24ന്‌ നടന്ന അത്യന്തം സവിശേഷമായ ചടങ്ങുകളോടെയാണ്‌ വാരാഘോഷങ്ങള്‍ക്ക്‌ തിരശ്ശീല വീണത്‌. നിരവധി വിശിഷ്ടപ്രാസംഗികരും അതിഥികളും പങ്കുചേര്‍ന്ന ചടങ്ങിന്റെ ഉദ്‌ഘാടകന്‍ സംസ്ഥാന വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.ബാലകൃഷ്‌ണന്‍ IAS ആയിരുന്നു.

വൈദ്യപരിശോധനാക്യാമ്പ്‌
             Mines Act അനുസരിച്ച്‌ 2007 നവംബര്‍ 24 നും 27 നും MS യൂണിറ്റില്‍ വെച്ച്‌ നേത്രപരിശോധന ഉള്‍പ്പെടെയുള്ള ഒരു വൈദ്യപരിശോധനാ ക്യാമ്പ്‌ നടത്തി ശാസ്‌താംകോട്ട MTMആശുപത്രി സംഘടിപ്പിച്ച നേത്രപരിശോധനാ ക്യാമ്പില്‍വെച്ച്‌ 5 ജീവനക്കാര്‍ക്ക്‌ സൗജന്യചികിത്സയും കണ്ണടകളും നല്‌à´•à´¿.

Mock Drill to handle onsite emergencies  
  A mock drill was held on 24 Jan 2008 on behalf of KMML on site emergency-contingencies, which was focused on rescue / evacuation in case of chlorine leak. ....  
     
National Safety Week  
  The safety week was observed from March 4th 2008 onwards. On 4th March, the safety flag was hoisted by the Chairman & MD, Mr. A.K. Luke. Various safety procedures like stopping leakage of Chlorine t....  
     
National Safety Day – Competitions  
  The 37th National Safety Day was observed with active participation from personnel at KMML. Congratulations to Mr. C.P.Harilal, Analyst who won the First Prize for Speech and to Mr. T.C.Rameshan, Dy.Man....  
     
Mine Safety Week  
  Under the aegis of the Kerala- Tamil Nadu Mines Safety Association , the Safety week of Kerala region was observed from 18th to 24th February across different labour intensive industries. The week had t....  
     
Medical Camp  
  As per the Mines Act, a medical camp including an eye check up was conducted in Mineral Separation Unit on 24th Nov. and 29th Nov 2007.MTM Hospital, Sasthamkotta organized the eye camp and gave free med....  
     



ഉത്തരവാദിത്തം
ഗുണമേന്മ
സുരക്ഷിതത്വം (ഭദ്രത)
പരിസ്ഥിതി
സാമൂഹികം
 
Raw Materials Required
Payment Status
E-mail alerts
Post a Query
   
  The Kerala Minerals & Metals Ltd. (A Government of Kerala Undertaking), Sankaramangalam, Chavara, Kollam, Kerala, India - 691 583,
Tel: +91 476 2686722 to 2686733 Fax: +91 476 2680101, 2686721 Send us an email
 
    2008 Kerala Minerals and Metals Limited. web designed by netBIOS