English

ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ്

അഞ്ഞൂറു ടൺ ശേഷിയിൽ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് കമ്മീഷൻ ചെയ്തതുവഴി കെഎംഎംഎൽ രാജ്യത്തെ ബഹിരാകാശ, പ്രതിരോധവ്യവസായങ്ങളിൽ വൻകുതിച്ചചാട്ടമാണ്‌കൊണ്ടുവന്നത്. ടൈറ്റാനിയം സ്‌പോഞ്ച് ലഭിക്കാതെ നമ്മുടെ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ തന്ത്രപ്രദാനമായ പദ്ധതികൾ അവതാളിത്താലാകുന്നത് ഒഴിവാക്കാൻ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം സഹായകമായി.

ചവറയിൽ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൾകലാം കേരള നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടയിൽ എടുത്തുകാട്ടിയിരുന്നു.

ഡിആർഡിഒയുടെ കീഴിലുള്ള ഡിഫൻസ് മെറ്റലർജിക്കൽ റിസേർച്ച് ലബോറട്ടറി( ഡിഎംആർഎൽ) സ്‌പോഞ്ച് ഉത്പാദനത്തിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയും ഹൈദരാബാദിൽ ഒരു പരീക്ഷണ പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു. ഇരുപതു വർഷത്തെ തുടർച്ചായ ഗവേഷണ ത്തിന്റെ ഫലമായാണ് സ്‌പോഞ്ച് ഉത്പാദന പ്രക്രിയ വികസിപ്പിച്ചെടുത്തത്.

കെഎംഎംഎലിന്റെ  ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് കമ്മീഷൻ ചെയ്തതോടെ ഇന്ത്യ ഈ സാങ്കേതിക വിദ്യയുള്ള ലോകത്തിലെ ഏഴാമത്തെ രാജ്യമായി മാറി. ഈ പദ്ധതിക്കുള്ള ഫണ്ട് മുഴുവനും നൽകിയത് ഐഎസ്ആർഒയുടെ കീഴിലുള്ള വിക്രം സാരാഭായ് സ്‌പേസ് സെന്റർ ആണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന ടൈറ്റാനിയം സ്‌പോഞ്ച് അവരുടെ ബഹിരാകാശ പദ്ധതികൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.

ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് വിജയകരമായി കമ്മീഷൻ ചെയ്തതിന്റെ വെളിച്ചത്തിൽ കെഎംഎംഎലിന്റെ സമീപത്തു സ്ഥാപിക്കാനുദ്ദേശിക്കുന്ന നിർദ്ദിഷ്ട 10000 ടൺ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റിന് ഡിഎംആർഎൽ സാങ്കേതിക വിദ്യ  ഉപയോഗിക്കുവാനുള്ള സാധ്യത സജീവമായി പരിഗണിക്കുകയാണ്. ടൈറ്റാനിയം സ്‌പോഞ്ച് ഉത്പാദിപ്പിക്കുന്നതിന്, 5000 കോടി രൂപയുടെ സംയ്കുത സംരംഭം ആരംഭിക്കുന്നതിന് സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യയുമായി കെഎംഎംഎൽ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.

ഉപോത്പന്നമായ മഗ്നീഷ്യം ക്ലോറൈഡിൽനിന്നു മഗ്നീഷ്യം വേർതിരിച്ചെടുക്കുന്നതിനുള്ള പരീക്ഷണ പ്ലാന്റ് വിഎസ്എസ്‌സിയുടെ സാമ്പത്തികസഹായത്തോടെയും ഡിഎംആർഎലിന്റെ സാങ്കേതിക പിന്തുണയോടെയും സ്ഥാപിച്ചു വരികയാണ്. കൂടാതെ പ്ലാന്റിന്റെ ശേഷി ഇപ്പോഴത്തെ 500 ടണ്ണിൽനിന്നു 1000 ടണ്ണായി ഉയർത്തുന്നതിനുള്ള പദ്ധതിയും നടപ്പാക്കി വരികയാണ്. പ്രതിരോധമേഖലയിലെ പദ്ധതികൾക്കുള്ള ആവശ്യം നിറവേറ്റാനാണ് ഇതുപയോഗിക്കുക.

കമ്പനി ഇപ്പോൾ പൂർണശേഷിയിൽ പ്രവർത്തിച്ചുവരികയാണ്.

പരിസ്ഥിതി ഡേറ്റ

  • ഫോം അഞ്ച്

  • എംഒഇഎഫ് അനുമതി

  • കംപ്ലയൻസ് റിപ്പോർട്ട്

  • സ്റ്റാക്ക് മോണിട്ടറിംഗ് ഡേറ്റ

Varnam

ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെ‌എം‌എം‌എൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർ‌ണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.